07:50pm 10 November 2026
NEWS

സിനിമാ കോൺക്ലേവിന്റെ സമാപന വേദിയിൽ താൻ പറഞ്ഞത് പോസിറ്റീവായെന്ന് അടൂർ ​ഗോപാലകൃഷ്ണൻ

04/08/2025  01:15 PM IST
nila
 സിനിമാ കോൺക്ലേവിന്റെ സമാപന വേദിയിൽ താൻ പറഞ്ഞത് പോസിറ്റീവായെന്ന് അടൂർ ​ഗോപാലകൃഷ്ണൻ

സിനിമാ കോൺക്ലേവിന്റെ സമാപന വേദിയിലെ പ്രസം​ഗത്തിൽ പറഞ്ഞതിലുറച്ച് അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും, സ്ത്രീകൾ ആയതുകൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമുള്ള തന്റെ പ്രസം​ഗത്തെ വളച്ചൊടിക്കുകയാണ് എന്നാണ് അടൂരിന്റെ നിലപാട്. താൻ ഇക്കാര്യം പോസിറ്റിവായാണ് പറഞ്ഞതെന്നും അടൂർ വ്യക്തമാക്കുന്നു. 

അറിവുകേടുകൊണ്ടാണ് തന്നെ വിമർശിക്കുന്നതെന്നും അടൂർ പറഞ്ഞു. സിനിമയെടുക്കുന്നവർക്ക് ട്രെയിനിങ് നൽകണം. സിനിമയെടുക്കുന്നവർക്ക് പരിശീലനം അനിവാര്യമാണ്. പറഞ്ഞത് അവരുടെ ഉന്നമനത്തിനായാണ്. ഒന്നരക്കോടി മൂന്നുപേർക്കായി നൽകണമെന്നാണ് പറഞ്ഞതെന്നും അടൂർ ചൂണ്ടിക്കാട്ടുന്നു. 

സിനിമാ വിദഗ്ധൻ അല്ലാത്തതിനാലാണ് മന്ത്രി തന്നെ വിമർശിച്ചതെന്നും അടൂർ പറഞ്ഞു. ചാലയിലെ തൊഴിലാളികൾക്ക് എതിരായ പരാമർശം തിരുത്തില്ല. ആളുകൾ പറഞ്ഞതുകേട്ടാണ് ഞാൻ പറഞ്ഞത്. പ്രതിഷേധിച്ചത് സിനിമയുമായി ബന്ധമില്ലാത്തയാൾ. പത്രത്തിലും ടിവിയിലും ഇപ്പോൾ പടം വന്നില്ലേയെന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img